11:44pm 07 September 2026
NEWS
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വീണ്ടും ആർ പി എഫിൻ്റെ കഞ്ചാവ് വേട്ട
23/03/2026  09:07 PM IST
nila
എറണാകുളം നോർത്ത്  റെയിൽവേ സ്റ്റേഷനിൽ വീണ്ടും   ആർ പി എഫിൻ്റെ കഞ്ചാവ്  വേട്ട


ചെങ്ങന്നൂർ : എറണാകുളം നോർത്ത്   റെയിൽവേ സ്റ്റേഷൻ്റെ രണ്ടാമത്തെ  പ്ലാറ്റ്ഫോമിൽ    സംശയാസ്പദമായ രീതിയിൽ കണ്ട 
 2 ബാഗ് പരിശോധിച്ചതിൽ 16 കിലോ കഞ്ചാവ്  ആർ പി എഫ്
 ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് പിടിച്ചെടുത്തു..
ആർ. പി എഫ്
 ക്രൈം ഇന്റലിജൻസ്,  ആർ പി എഫ്
 എറണാകുളം നോർത്ത്, എക്സൈസ്  റേഞ്ച്  എറണാകുളം എന്നിവർ  സംയുക്തമായി നടത്തിയ മിന്നൽ  പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.. ഓറീസ്സയിൽ നിന്നോ, ആന്ധ്രായിൽനിന്നോ  വാങ്ങിയ കഞ്ചാവ്   
ബക്ക്പോച്ച് ബാഗിനുള്ളിൽ  ഒളിപ്പിച്ച നിലയിലാണ്    ആർ പി എഫ്
 ക്രൈം ഇൻ്റലിജൻസ് കണ്ടെടുത്തത്..
വിപണിയിൽ 8 ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് എറണാകുളത്ത്  എത്തിച്ച്  മറിച്ചു വിൽക്കുവാനാണ്   കൊണ്ടുവന്നതെന്ന്  സംശയിക്കുന്നു. കഞ്ചാവ് ഏറ്റുവാങ്ങാൻ വരേണ്ടിയിരുന്ന ആളിനെക്കുറിച്ചുള്ള പ്രാധമിക വിവരം ലഭിച്ചില്ല എങ്കിലും പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന ആൾക്കാരെ സംശയത്തിൻ്റെ നിഴലിൽ  അന്വേഷണസംഘം ചോദ്യം ചെയ്തു എങ്കിലും പ്രതിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ആലുവ, എറണാകുളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവുമായി പ്രതികളെ  പിടികൂടിയിരുന്നു..
കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നൂതന വിദ്യകൾ സ്വീകരിക്കുന്ന പ്രതികളുടെ പല മാർഗ്ഗങ്ങളും അതി വിദഗ്ദമായി  ആർ പി എഫ്
 ക്രൈം ഇൻ്റലിജെൻസ് പിടികൂടിയിട്ടുണ്ട്.. 
 ആർ പി എഫ്
 തിരുവനന്തപുരം  ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ 
മുഹമ്മദ് ഹനീഫിൻ്റെ പ്രത്യേക   നിർദ്ദേശത്താൽ 
ആർ പി എഫ് ഇൻസ്പെക്ടർമാരായ വിനോദ്  ജി നായർ,ജിപിൻ  ഏ ജെ
 എന്നിവരുടെ  മേൽനോട്ടത്തിൽ ആർ പി എഫ് ക്രൈം 
ഇൻ്റലിജൻസ് ഉദ്യോഗസ്ഥരായ സിജോ സേവ്യർ,
ഫിലിപ്സ് ജോൺ, ജൂഡ്സൺ, ഉണ്ണികൃഷ്ണൻ,വിപിൻ. ജി, എക്സൈസ്  ഉദ്ധ്യോഗസ്ഥരായ സാദിക്, വിഷ്ണു  എന്നിവടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.. 
അടുത്തുവരുന്ന നീയമസഭാ ഇലകഷനോടനുബന്ധിച്ചു നടന്നു വരുന്ന പ്രത്യേക പരിശോധനയാണ് 
 നടന്നത്.. 
നീയമസഭാ ഇലകഷനോടനുബന്ധിച്ചു ട്രെയിനുകളിലും, പ്ലാറ്റ്ഫോമുകളിലും പ്രത്യേക   പരിശോധനകൾ ശക്തമായി തുടരുമെന്നും  ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ ജെഅറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.